Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Robbery

Thrissur

സ​ഹ​ക​ര​ണ ബാ​ങ്ക് കൊ​ള്ള; ബി​ജെ​പി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

ക​രു​വ​ന്നൂ​ര്‍: സ​ഹ​ക​ര​ണ ബാ​ങ്ക് കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നും നേ​താ​ക്ക​ള്‍​ക്കും പ്ര​ഥ​മദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന പി​എം​എ​ല്‍​എ കോ​ട​തി ക​ണ്ടെ​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ണ്‍ എം​പി, എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധം എം.​വി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

മ​ണ്ഡ​ലം പ്ര​ഭാ​രി അ​ഖി​ലേ​ഷ് വി​ശ്വ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷൈ​ജു കു​റ്റി​ക്കാ​ട്ട് സ്വാ​ഗ​ത​വും വി.​സി. ര​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ മാ​യ അ​ജ​യ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ ചാ​ലി​ശേ​രി, മ​ഹി​ളാ​മോ​ര്‍​ച്ച ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ന്ധു സ​തീ​ഷ്, രാ​ജ​ന്‍ കു​ഴു​പ്പു​ള്ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വംന​ല്‍​കി.

Latest News

Corehub Up